1.1 Family of M M Jacob, Mammala

Among Naduvileveetil Varkey's children, Chacko got married from Perumbilikkadu, Vadakara and settled in Kizhakkedathukudi. They had two sons, Varey and Isaac, and four daughters, Annam, Eli, Sarah, and Mary.

2.1 Varkey

Varkey, son of Chacko who was settled in Kizhakkedathukudi came from there and settled in the Mammala homestead, Ezhakkaranadu, which was part of Kasimana homestead. Varkey was married to Sosa, a member of the Thakareril family. Varkey, who became a parishioner of Neeramukal church, played an active role in the construction of the church. Later, Varkey also played a role in the establishment of the Vettithara Mor Michael Church. They had two sons, Chacko and Markose, and four daughters, Sosa, Eli, Rachel, and Annam. Varkey is buried in the Vettithara church and his wife Sosa is buried in the Neeramukal church.

3.1 Chacko, son of Varkey

Varkey's eldest son Chacko Oorakkattu, who settled at Mammala homestead, married Mariyam. They didn't have any children. Chacko died at the age of 29. Chacko's was the first burial in the Vettithara Mor Michael Church cemetery.

3.2 Markose, son of Varkey

Varkey's second son, Markose, was born on Chingam 9, 1070. Markose settled near the Mammala homestead, but after the death of his brother Chacko, he moved to the Mammala homestead. Markose married Annamma, daughter of Manappuram Varkey of Manakkunnam. They had three sons, Jacob, Varghese, and Kuriachan, and four daughters, Sosamma, Mariamma, Elikutty, and Rachel.

4.1 Jacob, son of Markose

Markose's eldest son, Jacob, was born on May 13, 1104 (April 25, 1929). Jacob married Saramma, daughter of John Arkadayil, in Karipadam near Brahmamangalam. Jacob worked in the irrigation department.

5.1 Markose, son of Jacob

Jacob's eldest son, Markose, was born on August 9, 1953. He is married to Leela, daughter of Mathai and Saramma, Chalappuram family. After college, he completed his HDC and retired as an assistant registrar from the Cooperative department. He is serving as the Working Committee and Managing Committee member of the Jacobite Syrian Church and the Managing Director of Vishwasa Samrakshan. He has also served as the General Secretary and Treasurer of the MJSSA, the Sub-Regional Treasurer of the Kerala YMCA and the founder President of the Maneed YMCA. They have two children, Abin and Abitha. Abin's wife is Reeja John, daughter of T T John and Jessy John, Thadathil, Ezhakkaranadu. They are blessed with two children, Angeline and Basil. Abin works for an IT company in Bangalore. Abitha is married to Roshan, son of George Cheereth and Rosy George, Cheerethu, Puthenkurish. Ryan is his son. Roshan works for an IT company in Bangalore and Abitha works at Christ School.

5.2 Ammini, daughter of Jacob

Jacob's eldest daughter Ammini was born on September 10, 1956. Ammini is married to Joseph, son of Varkey and Mariyamma, Cheranapadavil . Joseph served in the military. They have two children, Ajai and Vijai. His eldest son, Ajay, is married to Divya, daughter of Varghese and Annamma, Marikudi, Perumbavoor. They have three children, Eva, Ega and Augen. Ajay works at ISRO and Divya at the Agriculture Development Board. Ammini's second son is married to Linu, daughter of Elias and Sally, Attupurath. They have two children, Aphrem and Abhay. Vijay is working are Govt Polytechnic College, Kaduthuruthy and Linu is working at Medical College Hospital, Kottayam.

5.3 George, son of Jacob

Jacob's second son, George, was born April 13, 1959. He served as the Purchase Manager in Madurai Coats, from where he retired, and is now settled near Hill Palace in Tripunithura. He is married to Elvi, daughter of Varkey and Leela, Poovantharayil. They are blessed with two children, Reshma and John. Reshma is married to Prateek, son of Puranjan Reang and Karuna Marak, Agartal and both are now working in the UK. George's son John is also working in the UK. George is the president of the Kallikunnel Family.

5.4 Susan, daughter of Jacob

Jacob's second daughter, Susan, was born on November 14, 1961. She is married to Joy, son of George and Eliyamma, Murickal, Mamala, Thiruvankulam. He is a PWD contractor. They have two children, Minu and Anu. Minu is married to Arun son of Roy and Vimala, Kochappillil, Arunkunnam. They are blessed with two daughters Michelle and Andrea.. Anu is married to Mithun, son of Roy and late Similu's Puthur Veettil, Muvattupuzha. They have two kids They are blessed with two daughters Michelle and Andrea. Arun works in Bangalore and Anu and Mithun work in the IT sector in Infopark, Kochi.

5.5 John, son of Jacob

Jacob's youngest son John (Joy) was born on April 18, 1964. He is married to Siji, daughter of Jacob and Mariyakutty, Kuzhivazhakkala, MannathurThey have two children, Dona and Jacob. Dona is married to Geevarghese, son of Boban and Leena, Kalarikkal, Eroor and settled in Canada. John is serving as the president of the YMCA. His son Jacob is a businessman.

5.6 Valsa, daughter of Jacob

Jacob's youngest daughter, Valsa, was born on May 27, 1967. Vassa is married to Abraham, son of Mani and Sara, Poonattu. Vennikulam . Abraham served in the Indian Navy.

മാമ്മല യാക്കോബിൻ്റെ കുടുംബം

നടുവിലെവീട്ടിൽ വർക്കിയുടെ മക്കളിൽ ചാക്കോ, വടകര പെരുമ്പിള്ളിക്കാട്ടിൽ വീട്ടിൽ നിന്നും വിവാഹം കഴിച്ചു കിഴക്കേടത്ത് കുടിയിൽ താമസിച്ചു വന്നു. അവർക്ക്‌ വർക്കി, ഇസഹാക്ക് എന്ന് രണ്ടു പുത്രന്മാരും അന്നം, ഏലി, സാറ, മറിയം എന്ന നാല് പുത്രിമാരും ഉണ്ടായിരുന്നു.

വർക്കി

കിഴക്കേടത്ത് കുടിയിൽ താമസമാക്കിയ ചാക്കോയുടെ പുത്രന്മാരിൽ വർക്കി അവിടെ നിന്നും കാശിമനവക പുരയിടമായിരുന്ന ഏഴക്കരനാട്ടിലെ മാമ്മല പുരയിടത്തിൽ വന്നു താമസമാക്കി. വർക്കി വിവാഹം ചെയ്തിരുന്നത് തകരേലിൽ കുടുംബാംഗമായ ശോശയെ ആയിരുന്നു. നീറാമുകൾ പള്ളി ഇടവകാംഗമായി തീർന്ന വർക്കി, നീറാമുകൾ പള്ളിയുടെ നിർമാണത്തിൽ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട്, വർക്കി വെട്ടിത്തറ മോർ മീഖായേൽ പള്ളിയുടെ സ്ഥാപനത്തിലും പങ്കു വഹിച്ചു. ഇവർക്ക് ചാക്കോ, മർക്കോസ് എന്ന് രണ്ടു പുത്രന്മാരും ശോശാ, ഏലി റാഹേൽ, അന്നം എന്ന നാലു പുത്രിമാരും ഉണ്ടായിരുന്നു. വർക്കിയെ വെട്ടിത്തറ പള്ളിയിലും ഭാര്യ ശോശയെ നീറാമുകൾ പള്ളിയിലും സംസ്കരിച്ചിരിക്കുന്നു.

വർക്കി മകൻ ചാക്കോ

മാമ്മല പുരയിടത്തിൽ താമസമാക്കിയ വർക്കിയുടെ മൂത്ത പുത്രൻ ചാക്കോ ഊരക്കാട്ട് മറിയത്തിനെ വിവാഹം ചെയ്തു. ഇവർക്ക് മക്കൾ ഇല്ലായിരുന്നു. ചാക്കോ ഇരുപത്തി ഒമ്പതാം (29) വയസ്സിൽ നിദ്രപ്രാപിച്ചു. വെട്ടിത്തറ മോർ മീഖായേൽ പള്ളി സെമിത്തേരിയിലെ ആദ്യത്തെ ശവസംസ്കാരം ആയിരുന്നു ചാക്കോയുടേത്.

വർക്കി മകൻ മർക്കോസ്

വർക്കിയുടെ രണ്ടാമത്തെ പുത്രൻ മാർക്കോസ് 1070 ചിങ്ങം 9-ന് ജനിച്ചു. മർക്കോസ് മാമ്മല പുരയിടത്തിനടുത്ത് താമസമാക്കിയെങ്കിലും സഹോദരൻ ചാക്കോയുടെ മരണ ശേഷം, മാമല പുരയിടത്തിൽ വന്ന്‌ താമസമാക്കി. മർക്കോസ് മണകുന്നം കരയിൽ മണപ്പുറത്ത് വർക്കിയുടെ മകൾ അന്നമ്മയെ വിവാഹം ചെയ്തു. ഇവർക്ക് യാക്കോബ്, വർഗീസ്, കുര്യാച്ചൻ എന്നീ മൂന്ന് പുത്രന്മാരും, ശോശാമ്മ, മറിയാമ്മ, ഏലിക്കുട്ടി, റാഹേൽ എന്നീ നാല് പുത്രിമാരും ഉണ്ടായിരുന്നു. മർക്കോസ് 1117 മീന മാസം 16 -ന് (മാര്‍ച്ച്‌ 29, 1942) നിദ്ര പ്രാപിച്ചു. അന്നമ്മ 2004 ഫെബ്രുവരി 3-ന് നൂറ്റിമൂന്നാം (103) വയസ്സിൽ നിദ്രപ്രാപിച്ചു. രണ്ടുപേരെയും വെട്ടിത്തറ മോർ മീഖായേൽ പള്ളിയിൽ അടക്കിയിരിക്കുന്നു.

മർക്കോസ് മകൻ യാക്കോബ്

മാർക്കോസിൻ്റെ മൂത്തമകൻ യാക്കോബ് 1104 മേടം 13-ന് (ഏപ്രില്‍ 25, 1929) ജനിച്ചു. യാക്കോബ് ബ്രഹ്മമംഗലത്തിനടുത്തു കരിപ്പാടം കരയിൽ അർക്കടയിൽ യോഹന്നാൻ്റെ മകൾ സാറാമ്മയെ വിവാഹം ചെയ്തു. യാക്കോബ് ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്നു.

യാക്കോബ് മകൻ മർക്കോസ്

യാക്കോബിൻ്റെ മൂത്തമകൻ മർക്കോസ് 1953 ഓഗസ്റ്റ് ഒമ്പതാം (9) തീയതി ജനിച്ചു. മണീട് ചാലപ്പുറത്ത് മത്തായിയുടെയും, സാറാമ്മയുടെയും മകൾ ലീലയാണ് ഭാര്യ. കോളേജ് പഠനത്തിന് ശേഷം, HDC പൂർത്തിയാക്കുകയും, സഹകരണവകുപ്പിൽ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാറായി റിട്ടയർ ചെയ്യുകയും ചെയ്തു. പരിശുദ്ധ യാക്കോബായ സഭയുടെ വർക്കിംഗ് കമ്മിറ്റി മെമ്പർ, മാനേജിങ് കമ്മിറ്റി മെമ്പർ, MJSSA യുടെ ജനറൽ സെക്രട്ടറി, വിശ്വാസസംരക്ഷകൻ്റെ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിലും, കേരള വൈഎംസിഎയുടെ സബ് റീജണൽ ട്രഷററും, മണീട് വൈഎംസിയുടെ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. അബിൻ പുത്രനും, അബിത പുത്രിയും ആണ് രണ്ടുപേരും വിവാഹിതർ. അബിൻ്റെ ഭാര്യ ഏഴക്കരനാട് തടത്തിൽ യോഹന്നാൻ്റെയും ജെസ്സിയുടെ മകൾ റീജ. അബിൻ, റീജ ദമ്പതികൾക്ക് രണ്ടു മക്കൾ ആഞ്ചലിൻ , ബേസിൽ. അബിൻ ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. അബിതയെ പുത്തൻകുരിശ് ചീരേത്തു ജോർജിൻ്റെയും റോസിയുടെയും മകൻ റോഷൻ വിവാഹം ചെയ്തിരിക്കുന്നു. റയൻ മകനാണ് .റോഷൻ ബാംഗ്ലൂരിൽ ഐടി കമ്പനിയിലും, അബിത ക്രൈസ്റ്റ് സ്കൂളിലും ജോലി ചെയ്തു വരുന്നു.

യാക്കോബ് മകൾ അമ്മിണി

യാക്കോബിൻ്റെ മൂത്തമകൾ അമ്മിണി 1956 സെപ്റ്റംബർ പത്താം (10) തീയതി ജനിച്ചു.അമ്മിണിയെ നെല്ലിപ്പള്ളി ചെരണപ്പടവിൽ വർക്കിയുടെയും മറിയാമ്മയുടെയും മകൻ ജോസഫ് വിവാഹം ചെയ്തിരിക്കുന്നു. ജോസഫ് മിലിറ്ററി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ഇവർക്ക് അജയ്, വിജയ് എന്നീ രണ്ടു മക്കൾ. മൂത്ത മകൻ അജയ്, പെരുമ്പാവൂർ മാരിക്കുടിയിൽ വർഗീസിൻ്റെയും അന്നമ്മയുടെയും മകൾ ദിവ്യയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഇവ, ഇഗ, ഔഗേൻ എന്നീ മൂന്നു മക്കളും. അജയ് ISROയിലും ദിവ്യ കാർഷിക വികസന ഭൂപണയ ബാങ്കിലും പ്രവർത്തിച്ചുവരുന്നു. അമ്മിണിയുടെ രണ്ടാമത്തെ മകൻ വിവാഹം ചെയ്തിരിക്കുന്നത് ആറ്റുപുറത്തു ഏലിയാസിൻ്റെയും സാലിയുടെയും മകൾ ലിനുവിനെയാണ്. ഇവർക്ക് അഫ്രേം, അഭയ് എന്നീ രണ്ടു മക്കളും. വിജയ് കടുത്തിരുത്തി ഗവ. പോളിടെക്നിക്കിലും, ലിനു കോട്ടയം മെഡിക്കൽ കോളേജിലും ജോലി ചെയ്തുവരുന്നു.

യാക്കോബ് മകൻ ജോർജ്

യാക്കോബിൻ്റെ രണ്ടാമത്തെ പുത്രൻ ജോർജ് 1959 ഏപ്രിൽ 13-ന് ജനിച്ചു. മധുര കോട്സിൽ പാർച്ചസ് മാനേജർ ആയി ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ നിന്ന് വിരമിക്കുകയും, ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഹിൽപാലസിനടുത്ത് താമസമാക്കുകയും ചെയ്തിരിക്കുന്നു ജോർജ് ഫിസിക്സ് ബിഎസ്സി ബിരുദങ്ങൾ നേടി. മാമ്പറ കരയിൽ പൂവൻത്തറയിൽ വർക്കിയുടെയും ലീലയുടെയും മകൾ എൽവിയെയാണ് വിവാഹം ചെയ്തിരിക്കുന്നത് ഇവർക്ക് രേഷ്മ, ജോൺ എന്ന രണ്ടു മക്കളുമുണ്ട്. രേഷ്മയെ അഗർത്തല പുരഞ്ജൻ റിയാങ്, കരുണ മാരക്ക് എന്നീ ദമ്പതികളുടെ മകൻ പ്രതീക് വിവാഹം ചെയ്തിരിക്കുന്നു. രണ്ടുപേരും ഇപ്പോൾ യുകെയിൽ ഐ ടി കമ്പനിയിൽ പ്രവർത്തിച്ചുവരുന്നു. മകൻ ജോൺ ജോലി സംബന്ധമായി യുകെയിൽ താമസിച്ചുവരുന്നു. ജോർജ് കല്ലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.

യാക്കോബ് മകൾ ശൂശാൻ

യാക്കോബിൻ്റെ രണ്ടാമത്തെ മകൾ ശൂശാൻ നവംബർ പതിനാലാം (14), 1961 തീയതി ജനിച്ചു.ശൂശാനെ തിരുവാങ്കുളം മാമല മുരിക്കൽ ജോർജിൻ്റെയും ഏലിയാമ്മയുടെയും മകൻ ജോയി വിവാഹം ചെയ്തിരിക്കുന്നു. ജോയി PWD കോൺട്രാക്ടറാണ്. ഇവർക്ക് മിനു, അനു എന്നീ രണ്ടു മക്കൾ. ആരക്കുന്നം കൊച്ചാപ്പിള്ളിയിൽ റോയിയുടെയും വിമലയുടെയും മകൻ അരുൺ മിനുവിനെയും, അനുവിനെ മുവാറ്റുപുഴ പുത്തൂർ വീട്ടിൽ റോയിയുടെയും പരേതയായ സിമിലുവിൻ്റെയും മകൻ മിഥുനും വിവാഹം ചെയ്തിരിക്കുന്നു. മിനുവിന് മിഷേൽ, ആൻഡ്രിയ എന്നീ രണ്ടു മക്കളും, അനുവിന് നെയ്തൻ, കെയ്‌റ്റിലിൻ എന്നീ രണ്ടു മക്കളും. അരുൺ ബാംഗ്ലൂരും, അനു, മിഥുൻ എന്നിവർ കൊച്ചി ഇൻഫോപാർക്കിലും IT മേഖലയിൽ ജോലി ചെയ്തുവരുന്നു.

യാക്കോബ് മകൻ ജോൺ

യാക്കോബിൻ്റെ ഇളയ മകൻ ജോൺ (ജോയ്) 1964 ഏപ്രിൽ 18-ന് ജനിച്ചു. പിഡബ്ല്യുഡി ക്ലാസ് കോൺട്രാക്ടറാണ് മണ്ണത്തൂർ കുഴിമാലക്കാലയിൽ യാക്കോബിന്റെയും മറിയക്കുട്ടിയുടെയും മകൾ സിജിയാണ് ഭാര്യ ഡോണമകളും ജേക്കബ് മകനും ആണ്. ഡോണയെ ഏരൂർ കളരിക്കൽ ബോബൻ്റെയും ലീനയുടെയും മകൻ ഗീവർഗീസ് വിവാഹം ചെയ്തു കാനഡയിൽ താമസമാക്കിയിരിക്കുന്നു. ജോൺ മണീട് YMCA യുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. മകൻ ജേക്കബ് ബിസിനസ് ചെയ്തുവരുന്നു.

യാക്കോബ് മകൾ വത്സ

യാക്കോബിൻ്റെ ഇളയ മകൾ വത്സ 1967 മെയ് ഇരുപത്തിയേഴാം (27) തീയതി ജനിച്ചു.വത്സയെ വെണ്ണിക്കുളം പൂണാട്ടു മാണിയുടെയും സാറായുടെയും മകൻ എബ്രഹാമാണ് വിവാഹം ചെയ്തിരിക്കുന്നത്. എബ്രഹാം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്നു.